Latest NewsKerala

മെട്രോ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു

കളമശേരി: മെട്രോ തൂണിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കൂനംതൈയില്‍ ആണ് സംഭവം. വളാഞ്ചേരി വെണ്ടല്ലൂര്‍ ഇളയാറില്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (23) ആണ് മരിച്ചത്. കബറടക്കം നടത്തി. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കൂടെ യാത്ര ചെയ്ത ഇരുമ്പളിയം മാപ്പിളപ്പറമ്പില്‍ കൃഷ്ണന്റെ മകന്‍ കൃഷ്ണപ്രസാദിനെ (24) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃഷ്ണപ്രസാദാണു വാഹനം ഓടിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ 3നായിരുന്നു അപകടം. മലപ്പുറത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഇരുവരും സഞ്ചരിച്ച കാര്‍ മെട്രോയുടെ 367-ാം നമ്പര്‍ തൂണിലേക്ക് ഇടിച്ചുകയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button