Latest NewsUAEGulf

വിസിറ്റ് വിസയിലെത്തി പ്രതിമാസം 18 ലക്ഷം രൂപയിലേറെ സമ്പാദിച്ചിരുന്ന യാചകന്‍ പിടിയില്‍

ദുബായ്•വിസിറ്റ് വിസയിലെത്തി പ്രതിമാസം 100,000 ദിര്‍ഹം (ഏകദേശം 18 ലക്ഷം ഇന്ത്യന്‍ രൂപ) സമ്പാദിച്ചിരുന്ന ഏഷ്യന്‍ യാചകന്‍ അടുത്തിടെ ദുബായില്‍ പിടിയിലായി. ശനിയാഴ്ച ദുബായ് പോലീസ് ആരംഭിച്ച യാചക-വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിനിടെയാണ് ഇക്കാര്യം വെളിവാക്കപ്പെട്ടത്.

ഭൂരിപക്ഷം യാചകന്മാരും വിസിറ്റ് വിസയിലാണ് എത്തുന്നതെന്നും ചിലരെ ടൂറിസ്റ്റ് കമ്പനികളാണ് രാജ്യത്ത് എത്തിക്കുന്നതെന്നും പോലീസ് സ്റ്റേഷനുകളുടെ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദേല്‍ ഹമീദ് അബ്ദുള്ള അല്‍ ഹാഷിമി പറഞ്ഞു.

പിടിയിലാകുന്ന യാചകന്‍ ഏതെങ്കിലും ടൂറിസ്റ്റ് കമ്പനിയില്‍ നിന്നാണെന്ന് കണ്ടെത്തിയാല്‍, ആ സ്ഥാപനത്തിന് 2,000 ദിര്‍ഹം പിഴ ചുമത്തുമെന്നും വീണ്ടും ആവര്‍ത്തിച്ചാല്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ റമദാന്‍ മാസം പ്രമാണിച്ചാണ് യാചക വിരുദ്ധ പരിപാടി നടത്തുന്നത്. ‘യാചകവൃത്തിയ്ക്കെതിരെ ഒന്നിച്ച്’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പ്രചാരണ പരിപാടിയ്ക്ക് പൊതുജനങ്ങളുടെ സഹകരണവും ദുബായ് പോലീസ് തേടിയിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് 901 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യാചക ശല്യം കുറഞ്ഞുവരുന്നതായാണ് ദുബായ് പോലീസിന്റെ കണക്കുകള്‍ പറയുന്നത്. 2015 ല്‍ 1,405 യാചകരാണ് അറസ്റ്റിലായത്. എന്നാല്‍ 2016 ല്‍ ഇത് 1021 ആയും 2017 ല്‍ 653 ആയും കുറഞ്ഞു. 2018 ല്‍ അറസ്റ്റിലായ യാചകരുടെ എണ്ണം 243 ആയി കുറഞ്ഞു. ഇവരില്‍ 136 പേര്‍ പുരുഷന്മാരും 107 പേര്‍ സ്ത്രീകളുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button