CinemaNewsEntertainment

ബിരിയാണി പ്രദര്‍ശനത്തിനൊരുങ്ങുന്നു

 

സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ബിരിയാണി പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. രണ്ട് മുസ്ലീം സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കനി കുസൃതി, ശൈലജ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരവരും അമ്മയും മകളുമായാണ് വേഷമിടുന്നത്. കെ. ശൈലജ തിയേറ്റര്‍ കലാകാരിയാണ്.

കടലോരത്തെ വേട്ടയാടപ്പെടുന്ന ഒരു മുസ്ലീം കുടുംബത്തിന്റെ പോരാട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു സ്ത്രീയുടെ പ്രതികാര കഥയിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കൂടാതെ ഒഖി ദുരന്തവും ഐ എസ് തീവ്രവാദ പ്രശ്‌നങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ കടലോര സ്ത്രീകളുടെ പലായനത്തിന്റെ വേദനകളും ചിത്രം പങ്ക് വെയ്ക്കുന്നു.

അസ്തമയം വരെ, അയാള്‍ ശശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ബിരിയാണി. പ്രമേയത്തിലും ആവിഷ്‌കരണ രീതിയയിലും ചില പുത്തന്‍ രീതികളാണ് സജിന്‍ ഈ ചിത്രത്തിനായി സ്വീകരിച്ചിരിക്കുന്നത്.

സുര്‍ജിത് ഗോപിനാഥ് ആണ് ചിത്രത്തിലെ മറ്റൊരു അഭിനേതാവ്. സിനിമയുടെ ചിത്രീകരണം വര്‍ക്കല, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളിലായിരുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലിയോ ടോമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button