KeralaLatest News

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നില്ല

ന്യൂ‍ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. ഫലപ്രഖ്യാപനം പിന്നീട് അറിയിക്കും. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ഇന്നു ഫലപ്രഖ്യാപനം ഉണ്ടായേക്കുമെന്ന വാർത്ത തെറ്റായിരുന്നുവെന്നും ഫലം ഞായറാഴ്ച പുറത്തുവിടില്ലെന്നും സിബിഎസ്ഇ തന്നെ വ്യക്തമാക്കി.

ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകളാണു പ്രചരിക്കുന്നതെന്ന് സിബിഎസ്ഇ പിആർഒ രമാ ശർമ അറിയിച്ചു. ഫലം പ്രഖ്യാപിച്ചാൽ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.nic.in എന്നിവയിൽ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button