Latest NewsIndia

റോഡ് മോശമായതിനാല്‍ ആംബുലന്‍സ് വന്നില്ല; മൃതദേഹവും ചുമന്ന് ബന്ധുക്കള്‍ നടന്നത് 10 കിലോമീറ്റര്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ട അമ്പത്തിമൂന്നുകാരന്റെ മൃതദേഹവും ചുമന്ന് വീട്ടുകാര്‍ക്ക് നടക്കേണ്ടി വന്നത് 10 കിലോമീറ്ററോളം ദൂരം. വിശാഖപട്ടണം ജില്ലയിലെ കൊയ്യുരു മണ്ഡലിലാണ് സംഭവം.

മാരുദി സര്‍വേശ്വര്‍ റാവു എന്നയാളാണ് അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ കൊയ്യുരു മണ്ഡലിലുള്ള ഇയാളുടെ വീട്ടിലേക്കുള്ള റോഡുകള്‍ മോശമായതിനാല്‍ വാഹന സൗകര്യം പ്രദേശത്ത് കുറവായിരുന്നു. അതിനാല്‍ ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം ചുമന്നു കൊണ്ടു വീട്ടിലേക്ക് എത്തിക്കേണ്ടി വന്നത്. തൊട്ടില്‍ പോലെ തുണി കെട്ടിവെച്ച് അതിനുള്ളില്‍ മൃതദേഹം കിടത്തിയാണ് വീട്ടിലേക്കെത്തിച്ചത്. ഈ പ്രദേശത്ത് നേരത്തെയും ഇത്തരത്തിലുളള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button