Latest NewsIndia

കേടായ സിസിടിവിയിലെ ദൃശ്യങ്ങൾ; പതിവിൽ നിന്ന് വ്യത്യസ്‌തമായി ടെക്‌നീഷ്യൻ കണ്ടത് ആരെയും അമ്പരപ്പിക്കുന്നത്

മീററ്റിലെ ഒരുവീട്ടിലെ കേടായ സിസിടിവി നന്നാക്കുന്നതിനിടെ ടെക്‌നീഷ്യൻ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഇത് കണ്ടയുടന്‍ തന്നെ ടെക്നീഷ്യന്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലിസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ഇന്‍ഷുറന്‍സ് എക്സിക്യൂട്ടിവ് ആയി വിരമിച്ച വിമൽ ചന്ദ് എന്ന 63കാരനാണ് രണ്ട് വര്‍ഷത്തിനിടെ നിരവധി പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്.

പാവപ്പെട്ട കുട്ടികളെ വീട്ടുജോലിക്കായി വീട്ടില്‍ കൊണ്ടുവന്ന് അവര്‍ക്ക് ഭക്ഷണവും വസ്ത്രവും ധനസഹായവും ഒക്കെ ഇയാൾ നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ വിമല്‍ ചന്ദിന്റെ വീട് കുട്ടികളുടെ അഭയകേന്ദ്രമായാണ് നാട്ടുകാര്‍ കണ്ടിരുന്നത്. മിക്ക പെണ്‍കുട്ടികളും പാവപ്പെട്ട വീട്ടില്‍ നിന്നും ഉള്ളവരാണ്. ബാലപീഡനത്തിനിരയായ ആറു പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button