Election NewsKeralaLatest NewsElection 2019

പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഐ

മലപ്പുറം : എല്‍ഡിഎഫ് പൊന്നാനി ലോക്സഭാ സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ യോഗം. മുന്നണി മര്യാദയ്ക്ക് നിരക്കാത്ത പ്രസ്താവനകളാണ് സിപിഐക്കെതിരെ അൻവര്‍ നടത്തിയത്. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചതു ശരിയായില്ലെന്നും വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും യോഗത്തിൽ സിപിഐ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിവി അൻവര്‍ സിപിഐക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പരാമര്‍ശങ്ങള്‍ മുന്നണി മര്യാദകളെ ബാധിക്കുന്ന തരത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നതോടെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനി നോക്കിയിരിക്കാനാവില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം അൻവറിനെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button