Latest NewsElection NewsKeralaElection 2019

അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം : മുഖ്യമന്ത്രി

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൽഹി മുഖ്യമന്തി അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു.  ഇതിനു മുമ്പും പലതവണ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആക്രമണം  ഉണ്ടായിട്ടുണ്ട്. ഇത്തരം ആക്രമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ഈ നിസംഗതയും അനാസ്ഥയുമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുന്നത്. അരവിന്ദ് കെജ്രിവാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. അക്രമത്തെ ശക്തിയായി അപലപിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.

https://www.facebook.com/PinarayiVijayan/posts/2262864407138710?__xts__%5B0%5D=68.ARCWF0JNJWjByrEQ4bpV_pPXBSmLBuiT6YVl18i7qzaEGgIAy7-TlOrR4qYLtJsyFDGDFMlTUEmX2pYhpV7plz0BdFT9XihrXIgzwKP9qGF_ZUw7aDZyb9884MmF9zTVpuVQF1NPHoEQLIfQli2M3x7X58g2W1BaQ_Pqi5xdgNvOT_0H_HQ6zgpFyTuaoBM9i1HhIRQbjRPvszW5uYxiszlpXD4yIxobh6iaJQqRmYVuIYqUL_RSpsw92SRltnyQfz5My0FDCeV8T9IAlvKBPfsNwru3iWwm39FZSICVWs14liZX1cSt4pQ-YFmNS06eVzcaYUYDSp-pPqm0mMIqzA&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button