Nattuvartha

സ്കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാരപരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്; ​ഗുണനിലവാരപരിശോധന നിരക്ക് 1,200 രൂപയാക്കി

പാലക്കാട്: സ്കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാരപരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ്, സംസ്ഥാനത്തെ സ്കൂളുകളിലും അങ്കണവാടികളിലും വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരപരിശോധന അടുത്തവർഷംമുതൽ കർശനമാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഉച്ചഭക്ഷണ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള അംഗീകൃത നിരക്ക് ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു.

കൂടാതെ ഫെസായിയുടെ അംഗീകൃത ലാബുകളിൽ ഉച്ചഭക്ഷണ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള നിരക്ക് 1200 രൂപയായാണ് നിശ്ചയിച്ചത്. അംഗീകൃതനികുതി കൂടാതെയുള്ള തുകയാണിത്. ഇതിന് വിരുദ്ധമായി അധികതുക ഈടാക്കുന്ന ലാബുകൾക്കെതിരേ കർശനനടപടി സ്വീകരിക്കാൻ ഫെസായ് ഗുണനിലവാര അതോറിറ്റി ഉപദേശകൻ എൻ. ഭാസ്കർ എല്ലാ ഭക്ഷ്യസുരക്ഷ ഓഫീസുകൾക്കും നിർദേശം നൽകി.

നിലവിൽ ഫെസായ് അംഗീകാരമുള്ള ഭക്ഷ്യസുരക്ഷാലാബുകളിൽ ഉച്ചഭക്ഷണ സാമ്പിളുകളുടെ പരിശോധനയ്ക്ക് പല നിരക്കുകളിൽ തുക ഈടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button