Nattuvartha

സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ സൗജന്യ സേവനങ്ങള്‍ ലഭ്യമാക്കും; ആരോഗ്യമന്ത്രി

30 ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യ വിതരണത്തിനായി നാളെതന്നെ മെഡിക്കല്‍ കോളജിലെത്തും

പരിയാരം മെഡിക്കല്‍ കോളജില്‍ സൗജന്യ സേവനങ്ങള്‍ , സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ ഘട്ടംഘട്ടമായി സൗജന്യ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി. ആശുപത്രി വികസനത്തിനായി മുന്നൂറ് കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് രൂപം നല്‍കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ പരിയാരം മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കണ്ണൂര്‍ എന്നറിയപ്പെടും. മാസങ്ങളെടുത്തായിരിക്കും പൂര്‍ണതോതില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറുക. കാരുണ്യസുരക്ഷാ പദ്ധതി ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ സേവനം ഇവിടെ ലഭിക്കും.

പുതുതായി 30 ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യ വിതരണത്തിനായി നാളെതന്നെ മെഡിക്കല്‍ കോളജിലെത്തും. ട്രോമാകെയര്‍ യൂണിറ്റുള്‍പ്പടെയുള്ള വലിയ വികസന പദ്ധതികള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button