Latest NewsLife StyleHealth & Fitness

നിങ്ങള്‍ക്കറിയുമോ? തേന്‍ നെല്ലിക്കയ്ക്ക് ഈ ഗുണങ്ങളുണ്ട്

കഴിക്കുമ്പോഴുള്ള ആ മധുരം പോലെ തന്നെ ഏറെ ഗുണങ്ങളുള്ള ഒന്നാണ് തേന്‍ നെല്ലിക്ക. ധാരാളം പോഷക ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ചെറുപ്പം നില നിര്‍ത്താന്‍ ഏറെ ഉത്തമമാണ് തേന്‍ നെല്ലിക്ക. ഇത് മുഖത്ത് ചുളിവുകള്‍ വരുന്നത് തടയുകയും ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യുന്നു.

തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാന്‍ ഉത്തമമാണ് ഇത്. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം കളയുകയും ചെയ്യും എന്നതാണ് ഇതിന് കാരണം. ആസ്ത്മ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് ഏറെ ഗുണകരമാണ്. ആന്റിറെിഓക്സിഡന്റുകള്‍ അടങ്ങിയത് തന്നെയാണ് ഇതിന് കാരണം. ഇത് ശ്വാസകോശത്തില്‍ നിന്നും ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ജലദോഷം, ചുമ, തൊണ്ടയിലെ അണുബാധ എന്നിവ അകറ്റുന്നതിന് തേന്‍ നെല്ലിക്ക സഹായകമാണ്. ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് തേന്‍ നെല്ലിക്ക. മലബന്ധം, പൈല്‍സ് തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു ഒറ്റമൂലിയാണ് തേന്‍ നെല്ലിക്ക. വിശപ്പ് വര്‍ദ്ധിപ്പിക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും തേന്‍ നെല്ലിക്ക സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button