KeralaLatest News

യുവതിയേയും കുഞ്ഞിനേയും തീകൊളുത്തി കൊന്നു: യുവാവ് ആത്മഹത്യ ചെയ്തു

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചി സര്‍വകലാശാലയ്ക്കു സമീപമാണ് സംഭവം നടന്നത്

കൊച്ചി: കൊച്ചിയില്‍ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ റോഡില്‍ സജീവ് ഭാര്യ ബിന്ദു ഒന്നരവയസ്സുള്ള മകന്‍ എന്നിവരാണ് മരിച്ചത്. ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയെ
ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചി സര്‍വകലാശാലയ്ക്കു സമീപമാണ് സംഭവം നടന്നത്. കഴിഞ്ഞ ഒന്നരമാസമായി ഇവിടെ വാടയ്ക്കു താമസിക്കുകയായിരുന്നു കുടുംബം. ഭാര്യയും കുഞ്ഞും നിലത്ത് കിടന്നു ഉറങ്ങുമ്പോള്‍ ഇവരുടെ ദേഹത്തേ.്ക്ക് സജീവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബിന്ദുവിന്റേയും കുഞ്ഞിന്റേയും നിലവിളികേട്ടെത്തിയ അമ്മ ആന്ദവല്ലിയേയും തീ കൊളുത്തിയ ശേഷം യുവാവ് ശുചിമുറിയില്‍ കയറി തീകൊളുത്തി മരിക്കുകയായിരുന്നു.

സജിയും ബിന്ദുവും തമ്മില്‍ കുടുംബ കലഹം ഉണ്ടാകാറുണ്ടെന്നാണ് അയല്‍വാസികളുടെ മൊഴി. ബിന്ദു ഒരു സ്വകാര്യ ഫോട്ടോസ്റ്റാറ്റ് കമ്പനിയിലെ ജീവനക്കരിയാംണ്. കൊലപാതകം നടത്താനുള്ള സാഹചര്യത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button