Latest NewsElection NewsIndia

മഹാസഖ്യത്തിനെതിരെ വിവാദ പരാമര്‍ശവുമായി വരുണ്‍ ഗാന്ധി

ബി.എസ്.പി.-സമാജ് വാദി പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിംഗ് എന്ന സോനു സിംഗിനെതിരെയായിരുന്നു വരുണിന്റെ പരാമര്‍ശം

ന്യൂഡല്‍ഹി: വിവാദത്തില്‍ കുരുങ്ങി ബി.ജെ.പി. എം.പി വരുണ്‍ ഗാന്ധി. സുല്‍ത്താന്‍പുരിലെ പ്രതിപക്ഷ മഹാസഖ്യ സ്ഥാനാര്‍ഥിയെ അദിക്ഷേപിച്ചുള്ള പരാമര്‍ശമാണ് വിവാദത്തിലേയ്ക്ക് വഴിയൊരിക്കിയത്. ബി.എസ്.പി.-സമാജ് വാദി പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിംഗ് എന്ന സോനു സിംഗിനെതിരെയായിരുന്നു വരുണിന്റെ പരാമര്‍ശം. സുല്‍ത്താന്‍പുരി ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും തന്റെ അമ്മയുമായ മനേക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെയായിരുന്നു വരുണിന്റെ വിവാദ പരാമര്‍ശം.

ചന്ദ്രഭദ്രസിംഗിന് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേയുള്ളൂ. ജനങ്ങള്‍ മോനുവിനെയും ടോനുവിനെയും ഭയപ്പെടേണ്ടതില്ല. അവരവരുടെ തെറ്റുകളെ മാത്രം ഭയപ്പെട്ടാല്‍ മതി. എനിക്ക് നിങ്ങളോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ദൈവത്തെയല്ലാതെ നിങ്ങള്‍ ആരെയും ഭയക്കേണ്ടതില്ല. ആര്‍ക്കും നിങ്ങളെ ഒന്നുംചെയ്യാന്‍ കഴിയില്ല. ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ്. എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേ അവര്‍ക്കുള്ളൂ എന്നായിരുന്നു വരുണിന്റെ പരാമര്‍ശം.

കഴിഞ്ഞ തവണ പിലിഭിത്തില്‍ മത്സരിച്ച മനേക ഗാന്ധിയാണ് ഇത്തവണ സുല്‍ത്താന്‍പുരിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി. നിലവില്‍ സുല്‍ത്താന്‍പുരിലെ എംപിയാണ് വരുണ്‍ഗാന്ധി. പിലിഭിത്ത് മണ്ഡലത്തിലാണ് ഇത്തവണ വരുണ്‍ ജനവിധി തേടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button