Latest NewsFootball

ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ്‍ ഇന്ന് തുടക്കമാകും

ഇന്ത്യന്‍ വനിതാ ലീഗിന്റെ മൂന്നാം സീസണ്‍ ഇന്ന് തുടക്കമാകും. പഞ്ചാബിലെ ലുധിയാനയിലാണ് മത്സരങ്ങള്‍ നടക്കുക. 14 ടീമുകളാണ് ലീഗില്‍ കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. 7 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളില്‍ ആയാകും മത്സരം. കേരളത്തെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായ രണ്ടാം തവണയും ഗോകുലം കേരള എഫ് സി ആണ് വനിതാ ലീഗില്‍ മത്സരിക്കുന്നത്. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനായി ഗോകുലം ഇറങ്ങും.

നിലവിലെ ചാമ്പ്യന്മാരായ റൈസിംഗ് സ്റ്റുഡന്റ്‌സ് ആണ് ഗോകുലത്തിന്റെ ഇന്നത്തെ എതിരാളികള്‍. ശക്തമായ ടീമുമായി ലുധിയാനയില്‍ എത്തിയിരിക്കുന്ന ഗോകുലം ചാമ്പ്യന്മാരെ തോല്‍പ്പിച്ച് കൊണ്ട് തന്നെ തുടങ്ങാം എന്ന പ്രതീക്ഷയിലാണ്. ഇന്ത്യന്‍ താരങ്ങളായ ദലിമ ചിബാര്‍, അഞ്ജു തമങ്, സഞ്ജു എന്നിങ്ങനെ തുടങ്ങി ഒരു വമ്പന്‍ ടീമിനെ തന്നെ ഗോകുലം ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഇന്ന് ഗോകുലത്തിന്റെ മത്സരത്തിന് പുറമെ രണ്ട് മത്സരങ്ങള്‍ കൂടെ നടക്കും. 11 മണിക്ക് നടക്കുന്ന മത്സരത്തില്‍ പഞ്ചിം ഫുട്‌ബോളേഴ്‌സ് ത്രിപുര സ്‌കൂളിനെയും, വൈകിട്ട് നടക്കുന്ന മത്സരത്തില്‍ അളകാപുര എഫ് സി ഹാന്‍സ് വുമണ്‍സിനെയും നേരിടും.

shortlink

Related Articles

Post Your Comments


Back to top button