CricketLatest NewsSports

ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആശ്വാസ ജയം നേടി കിങ്‌സ് ഇലവൻ പഞ്ചാബ്

പഞ്ചാബ് : ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആശ്വാസ ജയം നേടി കിങ്‌സ് ഇലവൻ പഞ്ചാബ്. ഇന്ന് നാല് മണിക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന 55ആം മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 170 റൺസ് മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് മറികടന്നു. 18 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173റൺസ് സ്വന്തമാക്കി.

കെ എൽ രാഹുലാണ്(71) കിങ്‌സ് ഇലവന്റെ ജയം എളുപ്പമാക്കിയത്. ക്രിസ് ഗെയിൽ(28),നിക്കൊളാസ് (36), മായങ്ക് അഗർവാൾ(7) എന്നിവർ പുറത്തായി. മൻദീപ് സിംഗ്(11), സാം കുറാൻ(6) എന്നിവർ പുറത്താവാതെ നിന്നു. ചെന്നൈക്കായി ഹർഭജൻ മൂന്നും,ജഡേജ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.

ഫാഫ് ഡൂപ്ലെസിയുടെയും(96) സുരേഷ് റെയ്നയുടെയും(53) അര്‍ധസെഞ്ചുറികളുടെ ബലത്തിലാണ് മികച്ച സ്‌കോർ ചെന്നൈ നേടിയത്. ഷെയ്ന്‍ വാട്സണ്‍(7),അമ്പാട്ടി റായിഡു(1),കേദർ ജാദവ്(0) എന്നിവരാണ് പുറത്തയത്. എം എസ് ധോണിയും(10),ബ്രാവോയും(1) പുറത്താവാതെ നിന്നു. പഞ്ചാബിനായി സാം കുറാൻ മൂന്നു വിക്കറ്റും, മുഹമ്മദ് ഷമ്മി രണ്ടു വിക്കറ്റും എറിഞ്ഞിട്ടു. സ്കോര്‍ :  ചെന്നൈ സൂപ്പര്‍ കിംഗ്സ് — 20 ഓവർ 170/5, കിംഗ്സ് ഇലവന്‍ പഞ്ചാബ് 18 ഓവർ 173/4.

ഈ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നും പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കുതിച്ചു.തോറ്റെങ്കിലും നെറ്റ് റണ്‍റേറ്റ് പ്രകാരം ചെന്നൈ ഒന്നാം സ്ഥാനം നിലനിർത്തി.

ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button