CricketLatest NewsSports

സൺറൈസേഴ്സിനെതിരെ അനായാസ ജയവുമായി റോയൽ ചലഞ്ചേഴ്സ്

ബെംഗളൂരു : സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ അനായാസ ജയവുമായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്ക് നടന്ന 54ആം മത്സരത്തിൽ നാല് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 20ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 175റൺസ് മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് മറികടന്നു. 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് സ്വന്തമാക്കി.

ഷിംറോണ്‍ ഹെറ്റ്മ്യര്‍ (47 പന്തില്‍ 75), ഗുര്‍കീരത് സിങ് മന്‍ (48 പന്തില്‍ 65) എന്നിവരാണ് റോയൽ ചലഞ്ചെഴ്സിന്റെ ജയം എളുപ്പമാക്കിയത്. പാര്‍ത്ഥിവ് പട്ടേല്‍ (0), വിരാട് കോഹ്ലി (16), ഡിവില്ലിയേഴ്‌സ് (1), വാഷിംഗ്‌ടൺ സുന്ദർ (0) എന്നിവർ പുറത്തായി. കോളിൻ(3),ഉമേഷ് യാദവ്(9) എന്നിവർ പുറത്താവാതെ നിന്നു. സൺറൈസേഴ്‌സിനായി ഖലീല്‍ അഹമ്മദ് മൂന്നും, ഭുവനേശ്വര്‍ കുമാര്‍ രണ്ടും, റാഷിദ് ഖാൻ ഒരു വിക്കറ്റും എറിഞ്ഞിട്ടു.

കെയ്ന്‍ വില്യംസണിന്റെ ( 43 പന്തില്‍ പുറത്താവാതെ 70 റണ്‍സ്) മികച്ച പ്രകടനമാണ് ഹൈദ്രാബാദിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. വൃദ്ധിമാന്‍ സാഹ (20), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (30), മനീഷ് പാണ്ഡെ (9), വിജയ് ശങ്കര്‍ (27), യൂസഫ് പഠാന്‍ (3), മുഹമ്മദ് നബി (4), റാഷിദ് ഖാന്‍ (1) എന്നിവരാണ് പുറത്തായ താരങ്ങൾ. വില്യംസണിനൊപ്പം ഭുവനേശ്വര്‍ കുമാര്‍ (7) പുറത്താവാതെ നിന്നു. ബെംഗളൂരുവിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും, നവ്ദീപ് സൈനി രണ്ടും യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍വന്ദ് ഖെജ്രോളിയ എന്നിവര്‍ ഓരോ വിക്കറ്റും എറിഞ്ഞിട്ടു.

ഈ മത്സരത്തിലെ ജയത്തോടെ കിങ്‌സ് ഇലവനെ പിന്നിലാക്കി റോയൽ ചലഞ്ചേഴ്സ് (11 പോയിന്റ്റ്)  ഏഴാം സ്ഥാനത്തെത്തിയെങ്കിലും പ്ലേ ഓഫ് സാധ്യതകൾ നേരത്തെ നഷ്ടപ്പെട്ടിരുന്നു. പരാജയത്തോടെ 12 പോയിന്റുമായി നാലാം സ്ഥാനത്ത്  തന്നെയുള്ള സൺറൈസേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ മാത്രമെ ഹൈദരാബാദിന് അവസാന നാലില്‍ ഇടം നേടാന്‍ സാധിക്കൂ.

RCB AND SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
RCB AND SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
RCB AND SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL
RCB AND SRH
ചിത്രം കടപ്പാട്/PICTURE COURTESY ; ഐപിഎല്‍ /IPL

shortlink

Related Articles

Post Your Comments

Related Articles


Back to top button