CricketLatest NewsSports

ഐപിഎൽ : ഇന്ന് ഈ ടീമുകളുടെ സൂപ്പർ പോരാട്ടം

പഞ്ചാബ് : ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന 55ആം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സും കിങ്‌സ് ഇലവൻ പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുക. 13മത്സരങ്ങളിൽ 9 ജയവും,4 തോൽവിയുമായി ഒന്നാം സ്ഥാനത്തുള്ള ചെന്നൈ പ്ളേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.

ഇത്രയും തന്നെ മത്സരങ്ങളിൽ 5ജയവും,8തോൽവിയുമായി അവസാന സ്ഥാനത്തേക്ക് പിന്തള്ളപെട്ട പഞ്ചാബിന് ഇനി പ്ലേ ഓഫ് പ്രതീക്ഷകൾ വേണ്ട എന്ന് തന്നെ പറയാം. അതേസമയം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുത്തു

വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടുക. കൊൽക്കത്ത ഇന്ന് ജീവൻമരണ പോരാട്ടമായിരിക്കും കളിക്കളത്തിൽ കാഴ്ച്ച വെക്കുക. 13മത്സരങ്ങളിൽആറു ജയവും,ഏഴു തോൽവിയുമായി അഞ്ചാം സ്ഥാനത്തുള്ള നൈറ്റ് റൈഡേഴ്സിന് ഇന്ന് ജയിച്ചാൽ മാത്രമേ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പിന്നിലാക്കി നാലാം സ്വന്തമാക്കാനും,പ്ലേ ഓഫ് സാധ്യത നില നിർത്തുവാനും സാധിക്കു.

ഇത്രയും മത്സരങ്ങളിൽ എട്ടു ജയവും അഞ്ചു തോൽവിയുമായി മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ് ഇന്ന് വിജയിച്ചാൽ ഡൽഹി ക്യാപിറ്റൽസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം സ്വന്തമാക്കിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button