ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരായ പീഡന പരാതിയില്‍ പുതിയ നിലപാടുമായി ജഡ്ജിമാര്‍. പരാതിക്കാരിയുടെ അസാനിധ്യത്തില്‍ അന്വേഷണം നടത്തരുത്. ഏകപക്ഷീയമായ അന്വേഷണം സുപ്രീം കോടതിയുടെ പേര് കളങ്കപ്പെടുത്തും എന്നാണ് വിഷയത്തില്‍ ജഡ്ജിമാരുടെ പുതിയ നിലപാട്. ജസ്റ്റിസുമാരായ ഡി.വൈ.ചന്ദചൂഡ്, റോഹിന്റണ്‍, നരിമാന് എന്നിവരാണ് തങ്ങളുടെ നിലപാട് അറിയിച്ചത്. ആഭ്യന്തര അന്വേഷണ സമിതിയെ കണ്ടാണ് നിലപാട് അറിയിച്ചത്.
Post Your Comments