KeralaLatest News

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയ്ക്ക് കെഎംആര്‍എല്ലിന് സ്ഥലം വിട്ടുകൊടുക്കാന്‍ തീരുമാനം

കൊച്ചി: വാട്ടര്‍ മെട്രൊ പദ്ധതിയുടെ നടത്തിപ്പിനായി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിയുടെ അധീനതയിലുള്ള 123.53 സെന്റ് സ്ഥലം കൊച്ചി മെട്രൊ റെയ്ല്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) കൈമാറാന്‍ അനുമതി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പു പുറപ്പെടുവിച്ച എന്‍ഒസി കൊച്ചി മെട്രൊയ്ക്കു കഴിഞ്ഞ ദിവസം ലഭിച്ചു. വൈറ്റില മൊബിലിറ്റി ഹബ് പദ്ധതിയുടെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ടാണു വാട്ടര്‍ മെട്രൊ നടപ്പാക്കുന്നത്.

കൊച്ചിയെ വേമ്പനാട് കായല്‍, കൈതപ്പുഴ കായല്‍, കടമ്പ്രയാര്‍ കായലുകളുമായി ബന്ധിപ്പിച്ചു 16 റൂട്ടുകളില്‍ നടത്തുന്ന വാട്ടര്‍ മെട്രൊ പദ്ധതിയില്‍ മൊത്തം 78 ബോട്ടുകളും 38 ജെട്ടികളുമുണ്ടാകും. കൊച്ചി മെട്രൊ പദ്ധതിയുടെ ഭാഗമായുള്ള സംയോജിത ഗതാഗത സംവിധാനത്തിന്റെ ഭാഗമായിട്ടാണ് ഇതു നടപ്പാക്കുന്നത്. 19 ബോട്ട് ജെട്ടികള്‍ ഉള്‍പ്പെടുന്ന ആദ്യഘട്ടം അടുത്ത ഡിസംബറില്‍ തുടങ്ങാനാണു ലക്ഷ്യമിട്ടിരിക്കുന്നത്. കേരള സര്‍ക്കാരിന്റെയും ജര്‍മന്‍ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെയും സംയുക്ത സംരംഭമായ പദ്ധതിയ്ക്കു 750 കോടി രൂപയാണു മുടക്കുമുതല്‍. വാട്ടര്‍ മെട്രൊ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ടെര്‍മിനല്‍ മൊബിലിറ്റി ഹബില്‍ സ്ഥാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button