CinemaNewsEntertainment

വി.എം വിനുവിന്റെ കുട്ടിമാമയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

 

ഗോകുലം ഗോപാലന്‍ നിര്‍മിച്ചു പ്രശസ്ത സംവിധായകന്‍ വി.എം വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കുട്ടിമാമയില്‍ മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. തന്മാത്ര എന്ന ബ്ലെസ്സി ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മീര വാസുദേവിന്റെ വലിയ ഒരു ഇടവേളക്ക് ശേഷമുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. മനാഫ് തിരക്കഥയെഴുതിയ ചിത്രത്തിന് വി.എം വിനുവിന്റെ മകന്‍ വരുണാണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജാമണിയാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

 

https://www.youtube.com/watch?v=qSIKITKWHsA

ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ രൂപത്തിലെത്തുന്ന കുട്ടിമാമയില്‍ വലിയ താരനിര തന്നെ അണി നിരക്കുന്നുണ്ട്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കക്ക രവി, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ശ്രീനിവാസനും, വിനീത് ശ്രീനിവസാനും ആദ്യമായി പ്രധാന വേഷങ്ങളില്‍ എത്തിയ മകന്റെ അച്ഛന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും വി.എം വിനുവായിരുന്നു. ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും കുട്ടിമാമക്കുണ്ട്. സെന്‍ട്രല്‍ പിക്ചര്‍സ് വിതരണം ചെയ്യുന്ന ചിത്രം മെയ് രണ്ടാം വാരം പ്രദര്‍ശനത്തിന് എത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button