Nattuvartha

ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം കാലിത്തൊഴുത്തിന് സമം; 25പേർക്ക് ആകെയുള്ളത് ഒരുശുചിമുറി

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലം കാലിത്തൊഴുത്തിന് സമം, തിരുവനന്തപുരത്ത് ഇതര സംസ്ഥാനത്തൊഴിലാളികളെ പാർപ്പിക്കുന്നത് കാലിത്തൊഴുത്തിന് സമാനമായ ലേബർ ക്യാമ്പുകളിൽ. 25 പേർ താമസിക്കുന്ന ഒരു ക്യാമ്പിൽ ആകെയുള്ളത് ഒരു ശുചിമുറി മാത്രം. 24 മണിക്കൂറിനുള്ളിൽ വൃത്തിയാക്കിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ആരോഗ്യ ഉദ്യോഗസ്ഥർ കരാറുകാരന് നോട്ടീസ് നൽകി.

തൊഴിലാളികളുടെ വാസസ്ഥലം മാലിന്യം കുമിഞ്ഞുകൂടിയ പരിസരവും വൃത്തിയില്ലാത്ത അടുക്കളയും അടക്കം ഓരോ ലേബ‍ർ ക്യാമ്പിന്‍റെയും അവസ്ഥ അതീവ ദയനീയമാണ്. നന്ദൻകോടുള്ള പഴയ കെട്ടിടത്തിൽ 5 പേർ കഴിയേണ്ടിടത്ത് ഉള്ളത് 25 പേർ. ആകെയുള്ള ഒരു ശുചിമുറിയുടെ അവസ്ഥയും പരിതാപകരം.

എന്നാൽ ഇത്തരത്തിൽ നന്ദൻകോട് മാത്രമല്ല, കുറവൻകോണത്തെയും മുട്ടടയിലെയും ലേബർ ക്യാമ്പുകളിലും സമാനസ്ഥിതി. നന്ദൻകോട് ഹെൽത്ത് ഇൻസ്പെക്ടർ പരിധിയിലുള്ള ലേബർ ക്യാമ്പുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിൽ നടപടി ഉണ്ടായില്ലെങ്കിൽ കെട്ടിടം ഒഴിയാൻ കരാറുകാരനോട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. മഴക്കാല പൂർവ്വ ശുചീകരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ആരോഗ്യവിഭാഗത്തിന്‍റെ പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button