Latest NewsIndia

യുവാവ് മൂത്ത ജ്യേഷ്ഠനെ വെടി വച്ചു കൊന്നു; കാരണം ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് യുവാവ് മൂത്ത ജ്യേഷ്ഠനെ വെടി വച്ചു കൊലപ്പെടുത്തി. വിവാഹേതര ബന്ധത്തിലും കുടുംബസ്വത്ത് പാഴാക്കുന്നതുമാണ് അനിയനെ കൊലപാതകത്തിലേക്ക് നയിച്ചത്.  ജ്യേഷ്ഠന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍വെച്ചാണ് പ്രതി കൊല നടത്തിയത്. ഡല്‍ഹി ദ്വാരക ജാഫര്‍പൂരിലാണ് സംഭവം.

എല്ലാവരുടെയും മുന്നില്‍ വെച്ച് എല്ലാ കുറ്റവും സമ്മതിപ്പിച്ച ശേഷമായിരുന്നു ശിവ്കുമാര്‍ യാദവിനെ സഹോദരനായ മനോജ് യാദവ് വെടിവെച്ചു കൊന്നത്. തോക്ക് ചൂണ്ടിക്കാട്ടി വീടിന് പുറത്തിറക്കിയശേഷം മൂന്നുതവണ വെടിയുതിര്‍ക്കുകയായിരുന്നു. കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ജ്യേഷ്ഠനാണ് കാരണമെന്ന് ഇയാള്‍ വിളിച്ചുപറഞ്ഞു. ജ്യേഷ്ഠനും മറുപടി കൊടുത്തതോടെ തോക്ക് കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു’- ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആന്റോ അല്‍ഫോണ്‍സ് പറഞ്ഞു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button