Latest NewsInternational

ഉറക്കത്തില്‍ എയര്‍പോഡ് വിഴുങ്ങി യുവാവ്; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ

ബീജിംഗ്: ആപ്പിളിന്‍റെ വയര്‍ലെസ് ഹെഡ്സെറ്റ് എയര്‍പോഡ് ഉറക്കത്തില്‍ അറിയാതെ വിഴുങ്ങി യുവാവ്. തായ്വാന്‍ സ്വദേശിയായ ബെന്‍ എന്ന യുവാവാണ് എയര്‍പോഡ് വിഴുങ്ങിയത്. ഉറക്കം ഉണര്‍ന്ന ബെന്‍ തന്‍റെ ഫോണിലെ മൈ ഐഫോണ്‍ ആപ്പിന്‍റെ സഹായത്തോടെയാണ് എയര്‍പോഡ് വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്. മൈ ഐഫോണ്‍ ആപ്പിലെ സപ്പോര്‍ട്ടിംഗ് പേജിലെ നിര്‍ദേശം അനുസരിച്ച്‌ ഇയര്‍ബഡ് കണ്ടെത്താനായിരുന്നു നീക്കം. ഇയര്‍ ഫോണ്‍ ബഡിന്‍റെ ബീപ്പ് ശബ്ദം തന്‍റെ വയറ്റില്‍ നിന്നാണ് കേള്‍ക്കുന്നതെന്ന് അറിഞ്ഞ യുവാവ് ഞെട്ടിപ്പോയി.

ഉടൻ തന്നെ ആശുപത്രിയിലെത്തുകയും അവിടുത്തെ ഡോക്ടര്‍മാര്‍ എയര്‍പോഡ് വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും പരിഭ്രാന്തനാകതെ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. ബെനിന്‍റെ മലത്തിലൂടെ അത് പുറത്ത് എത്തും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇത് പരാജയപ്പെട്ടാല്‍ മാത്രം ശസ്ത്രക്രിയ നടത്താം എന്നതായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. എന്നാൽറെ മലത്തിലൂടെ തന്നെ എയർപോഡ് പുറത്തുവരികയായിരുന്നു.

shortlink

Post Your Comments


Back to top button