Latest NewsElection NewsIndia

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ ലഭിച്ചതെങ്ങനെ; വിവാദങ്ങള്‍ ശക്തമാകുന്നു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇലക്ഷന്‍ കമ്മീഷനില്‍ നിന്നും മോദിക്ക് ലഭിച്ച ക്ലീന്‍ ചിറ്റുകള്‍ നല്‍കിയത് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിയോജിപ്പോടെ എന്ന് റിപ്പോര്‍ട്ട്. മോദിക്കും അമിത് ഷായ്ക്കും നല്‍കിയ ആറ് ക്ലീന്‍ ചിറ്റുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസ വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് സൂചന. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര എന്നിവര്‍ കൂടി അംഗങ്ങളായ കമ്മിറ്റിയിലെ അംഗമാണ് അശോക് ലവാസ. വിയോജിപ്പ് രേഖപ്പെടുത്തിയ 6 കേസുകളില്‍ നാലെണ്ണം മോദിക്കെതിരെയുള്ളതാണ്. മഹാരാഷ്ട്രയിലെ വര്‍ധ, നന്ദേഡ്, ലാത്തൂര്‍ കര്‍ണാടകയിലെ ചിത്ര ദുര്‍ഗ എന്നിവിടങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് അശോക് ലവാസയുടെ വിയോജിപ്പോടെ മോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചത്.

ഹിന്ദുക്കളെ ഭീകരരായി ചിത്രീകരിച്ചതിനാല്‍ ഭൂരിപക്ഷത്തെ പേടിച്ച് രാഹുല്‍ വയനാട്ടിലേക്ക് പോകുന്നു, ബാലക്കോട്ടിലെ സൈനികര്‍ക്ക് വോട്ട് സമര്‍പ്പിക്കണം എന്നിവയായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ എന്നിവിടങ്ങളില്‍ അമിത്ഷാ സമാന പരാമര്‍ശം നടത്തിയിരുന്നു. ഇവയാണ് അശോക് ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയ മറ്റ് രണ്ട് കേസുകള്‍. നാളെയോടെ മോദിക്കും അമിതാഷാക്കമെതിരായ മുഴുവന്‍ കേസുകളും തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button