Gulf

സ്മാർട്ടായി സൗദി അറേബ്യൻ പള്ളികൾ; എല്ലാ പള്ളികളെയും നിരീക്ഷിക്കാൻ ഏകീകൃത സംവിധാനം

മുന്നൂറിലേറെ പള്ളികളില്‍ ഇവ സ്ഥാപിച്ച് കഴിഞ്ഞു

സ്മാർട്ടായി സൗദി അറേബ്യൻ പള്ളികൾ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു. പ്രത്യേക ഉപകരണം സ്ഥാപിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും പ്രഭാഷണങ്ങളും സുരക്ഷാ സംവിധാനവും ഇനി മതകാര്യ മന്ത്രാലയത്തിന് അറിയാനാകും. മുന്നൂറിലേറെ പള്ളികളില്‍ ഇവ സ്ഥാപിച്ച് കഴിഞ്ഞു.

സൗദി മദീനയിലെ മത കാര്യ മന്ത്രാലയത്തിന് കീഴിലാരംഭിച്ച പദ്ധതിയാണ് രാജ്യമൊട്ടാകെ വരുന്നത്. ഇതനുസരിച്ച് രാജ്യത്തെ ആയിരക്കണക്കിന് പള്ളികള്‍ ഒരൊറ്റ നെറ്റ് വര്‍ക്കിന് കീഴിലാകും. ഇതിനായി ഓരോ പള്ളികളിലും പ്രത്യേക നെറ്റ് വര്‍ക്ക് ഉപകരണം സ്ഥാപിക്കുകയാണ്.

കൂടാതെ എല്ലാ പള്ളികളിലെയും സുരക്ഷാ സംവിധാനവും, പ്രഭാഷണവും മതകാര്യ മന്ത്രാലയത്തിന് നിരീക്ഷിക്കാം. പള്ളികളുമായും ആരാധനാ സംവിധാനങ്ങളുമായും ബന്ധപ്പെട്ട പരാതികളും ഓരോ പള്ളിയിലേയും ഇമാമുമാര്‍ക്ക് പുതിയ സംവിധാനം വഴി അറിയിക്കാം. ഇതിനായി ക്വിക്ക് റെസ്പോണ്‍സ് അഥവാ ക്യൂ ആര്‍ കോഡ് സംവിധാനം ഇമാമുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനകം മുന്നൂറോളം പള്ളികളില്‍ സംവിധാനം പ്രാബല്യത്തിലായി. മുന്നൂറ് പള്ളികളില്‍ കൂടി ഈയാഴ്ച ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി. ബാക്കിയുള്ള 1700 പള്ളികളില്‍ ഇതിന് ശേഷം ഇവ സ്ഥാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button