കാഠ്മണ്ഡു: 126 മണിക്കൂര്‍ തുടര്‍ച്ചയായി നൃത്തം ചെയ്ത് നേപ്പാളി സ്വദേശിനിയായ പെണ്‍കുട്ടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചു. കലാമണ്ഡലം ഹേമലത കൈയടക്കിയിരുന്ന നേട്ടമാണ് ഇതോടെ ബന്ദന എന്ന കൗമാരക്കാരി മറികടന്നത്.
കിഴക്കന്‍ നേപ്പാളിലെധന്‍കുത്ത സ്വദേശിയാണ് ബന്ദന. വെള്ളിയാഴ്ചയാണ് ബന്ദനയുടെ നേട്ടം സംബന്ധിച്ച് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്. നേട്ടം സ്വന്തമാക്കിയ ബന്ദനയെ പ്രധാനമന്ത്രി കെ.പി ഒലി ശര്‍മ ഔദ്യോഗിക വസതിയില്‍ അഭിനന്ദിച്ചു.
കലാമണ്ഡലം ഹേമലതയാണ് ഇ തിന് മുന്‍പ് ഈ നേട്ടം കൈയടക്കി വെച്ചിരുന്നത്. 2011ല്‍ 123 മണിക്കൂറും 15 മിനിറ്റും തുടര്‍ച്ചയായി നൃത്തം ചെയ്താണ് കലാമണ്ഡലം ഹേമലത ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത്.
Post Your Comments