Latest NewsInternational

ആണവ മിസൈല്‍ പരീക്ഷണം നടത്തി : ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തര കൊറിയയുടെ സ്ഥിരീകരണം

പ്യോങ്യാങ്ങ്: ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ആണപരീക്ഷണം നടത്തി. തങ്ങള്‍ ആണവപരീക്ഷണം നടത്തിയെന്ന് ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയും രംഗത്ത് വന്നു. ശനിയാഴ്ച നടന്ന മിസൈല്‍ പരീക്ഷണം കിം ജോങ്ങ് ഉന്‍ നിര്‍ദ്ദേശിച്ചതാണെന്ന് വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു.

ജാപ്പനീസ് സമുദ്രത്തിലേക്ക് ഹോഡോ മേഖലയില്‍ നിന്നും നിരവധി ഹ്രസ്വദൂര മിസൈലുകള്‍ കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം ഉത്തരകൊറിയ പരീക്ഷിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ സൈനിക ശക്തിയും രാഷ്ട്രീയ പരമാധികാരവും സംരക്ഷിക്കുന്നതിനായാണ് പരീക്ഷണം നടത്തിയതെന്നും ഉത്തരകൊറിയ പുറത്തിറക്കിയ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

ചെയ്യുന്നു.അതേസമയം ഉത്തരകൊറിയയുടെ പുതിയ നീക്കത്തിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു. കിം ജോങ്ങ് ഉന്‍ വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്നാണ്് ട്രംപ് ട്വീറ്റ് ചെയ്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button