Latest NewsIndia

ഫോനിയെ അതിജീവിക്കാന്‍ ഒഡീഷ പോലീസിന്റെ കരങ്ങൾ ; ചിത്രങ്ങൾ വൈറലാകുന്നു

ഭുവനേശ്വര്‍ : ഒഡീഷൻ തീരത്ത് ഫോനി കൊടുങ്കാറ്റ് നാശനഷ്ടങ്ങൾ വിതച്ചപ്പോൾ ലക്ഷക്കണക്കിന് ആളുകളെയാണ് അവിടുത്തെ പോലീസ് സംഘം രക്ഷപ്പെടുത്തിയത്. കൊടുങ്കാറ്റിന് മുന്നറിയിപ്പ് ലഭിച്ചതുമുതൽ ഒഡീഷൻ പോലീസ് കൃത്യമായ തയ്യാറെടുപ്പുകളോടെ കൃത്യമായ ധാരണയില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങൾ കാഴ്ചവെക്കുകയുണ്ടായി.

കൃത്യ സമയത്തുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് കൊടുങ്കാറ്റു മൂലമുണ്ടായ ആള്‍നാശം കുറച്ചതെന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.ഒഡീഷ പോലീസിന്‍റെ പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദനീയമായിരുന്നു. പ്രവര്‍ത്തനങ്ങളുടെ ചില ചിത്രങ്ങള്‍ ഒഡീഷ പോലീസ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയും പോലീസുകാരുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments


Back to top button