KeralaLatest News

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം

കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം . ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം പാലാ മജിസ്‌ട്രേട്ട് കോടതി സ്വീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് വന്നിരിക്കുന്നത്. ജലന്തറില്‍ കഴിയുന്ന ബിഷപ് ഫ്രാങ്കോ 10നു ഹാജരാകണം. ഇതിനായി ഉടന്‍ സമന്‍സ് അയക്കും. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ച് വകുപ്പുകളാണ് കേസിലെ ഏക പ്രതിയായ ബിഷപ്പിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റ പത്രത്തിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. 9 മാസത്തെ അന്വേഷണത്തിന് ശേഷമാണ് വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

80 പേജുകളുള്ള കുറ്റപത്രത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, അന്യായമായി തടഞ്ഞു വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളുമുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും പത്ത് പേരുടെ രഹസ്യ മൊഴികളും കോടതിയില്‍ സമര്‍പ്പിച്ചു. കര്‍ദിനാളിന് പുറമെ 4 ബിഷപ്പുമാരും, 11 പുരോഹിതരും, 25 കന്യാസ്ത്രീകളും ഏഴ് മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button