Latest NewsKerala

മകളെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്ക് മർദ്ദനം

കൊട്ടാരക്കര : മകളെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്ക് മർദ്ദനമേറ്റു.പൂയപ്പള്ളി സ്വദേശി സുരേഷ് (42), ഭാര്യ സന്ധ്യ (37) എന്നിവരെയാണ് കോടതി വളപ്പിൽ മകളുടെ കാമുകന്റെ സുഹൃത്തുക്കൾ മർദ്ദിച്ചത്.

സംഭവത്തിൽ കരിങ്ങന്നൂർ ആറ്റൂർകോണം ചെറുനല്ലൂർ വീട്ടിൽ കെ.നസീറി(26) നെ പോലീസ് പിടികൂ‌‌ടി റിമാൻഡ് ചെയ്തു. 15 അംഗ സംഘമാണ് ആക്രമിച്ചതെന്നാണു പരാതി. ബാക്കിയുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കൊട്ടാരക്കര കോടതി വളപ്പിലാണു സംഭവം. പ്ളസ് ടു വിദ്യാർഥിനിയായ മകളെ മേയ് ഒന്നിനു രാത്രി മൂന്നോടെ വീട്ടിൽനിന്നു കാണാതായെന്നു രക്ഷിതാക്കൾ പൂയപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം കാമുകന്റെ രക്ഷിതാക്കൾക്കൊപ്പം പെൺകുട്ടിയെ പോലീസ് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി. കാമുകനോടൊപ്പം പോകണമെന്ന അഭ്യർഥന, പെൺകുട്ടിക്കു പ്രായപൂർത്തിയായതിനാൽ കോടതി അനുവദിച്ചു. എന്നാൽ കോടതിയിൽ നിന്ന് ഇറങ്ങുമ്പോൾ മകളെ മാതാപിതാക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് ഇടവരുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button