KeralaLatest News

കോട്ടയത്ത് സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത നിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഡിജിപിയുടെ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. തലയോലപ്പമ്പ് സ്വദേശി ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. നെറ്റ് നമ്പര്‍ വഴിയാണ് ഫോണ്‍ ചെയ്തത്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്നതിന് സമാനമായ രീതിയില്‍ കേരളത്തിലും സ്ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button