Latest NewsIndia

ഫോനിയുടെ വിശദാംശങ്ങള്‍ അറിയാൻ പ്രധാനമന്ത്രി മമതയെ മമതയെ രണ്ടുതവണ വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല

കൊല്‍ക്കത്ത: ഫോനിയുടെ വിശദാംശങ്ങള്‍ അറിയാൻ രണ്ടുതവണ മമതാ ബാനര്‍ജിയെ വിളിച്ചെങ്കിലും അവര്‍ തിരിച്ചുവിളിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. ആദ്യതവണ വിളിച്ചപ്പോള്‍ മമത ബാനര്‍ജി ടൂറിലാണെന്നും തിരിച്ച്‌ വിളിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. രണ്ടാം തവണ വിളിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തിരിച്ചുവിളിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും തിരിച്ച്‌ വിളിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.ഫോനിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായി മമതാ ബാനര്‍ജിയെ വിളിക്കാതെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദിയെ മോദി വിളിച്ചതിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസ് ആക്ഷേപം ഉയര്‍ത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button