Nattuvartha

സ്കൂൾ വിദ്യാർഥിനികളെ പീ‍ഡിപ്പിക്കാൻ ശ്രമം; രേഖാചിത്രം പുറത്തുവിട്ട് പോലീസ്

പ്രതികളെന്ന് സംശയിക്കുന്നവർ 35 വയസ്സിൽ താഴെയുള്ളവരാണ്

ആലപ്പുഴ ;സ്കൂൾ വിദ്യാർഥിനികളെ പീ‍ഡിപ്പിക്കാൻ ശ്രമം, നഗരത്തിലെ സ്കൂൾ വിദ്യാർഥിനികളെ പീ‍ഡിപ്പിക്കാൻ ശ്രമിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെന്നു സംശയിക്കുന്ന 2 പേരുടെ രേഖാചിത്രം പൊലീസ് പുറ‍ത്തുവിട്ടു.

പുത്തൻ അധ്യയനവർഷം ആരംഭിക്കാൻ പോകുമ്പോൾ കുട്ടികൾക്കെതിരായി ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ മുൻകരുതലെന്ന നിലയിലാണ് രേഖാചിത്രം തയാറാക്കിയതെന്ന് ആലപ്പുഴ സൗത്ത് സിഐ എസ്.ദ്വിജേഷ് പറഞ്ഞു.

പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെന്ന് സംശയിക്കുന്നവർ 35 വയസ്സിൽ താഴെയുള്ളവരാണ്. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെയാണ് ഇവർ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതെന്നും ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button