Latest NewsTechnology

തീ അണയ്ക്കാന്‍ ഇനി ഫ്‌ലവര്‍ വെയ്‌സ് മതി; സാംസങ്ങിന്റെ പുതിയ വിദ്യ ഇങ്ങനെ

അപ്രതീക്ഷിതമായ തീപിടുത്തങ്ങള്‍ വരുത്തിവെക്കുന്നത് നികത്താന്‍ പറ്റാത്ത നാശങ്ങളാണ്. പലപ്പോഴും ജീവന്‍ തന്നെയാണ് നഷട്ടപ്പെടുന്നത്. എന്നാലിതാ തീ കെടുത്താന്‍ വളരെ ലളിതവും സുന്ദരവുമായ ഒരു ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് സാംസങ്. മറ്റൊന്നുമല്ല മനോഹരമായ ഒര ഫ്‌ലവര്‍ വെയ്‌സ് ആണ്. തീ കെടുത്തുന്ന ഉപകരണങ്ങള്‍ കെട്ടിടങ്ങളില്‍ സൂക്ഷിക്കാറുണ്ടെങ്കിലും അവ കൃത്യസമയത്ത് എടുത്ത് ഉപയോഗിക്കാന്‍ പറ്റാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. എന്നാല്‍ ഈ ഫ്‌ലവര്‍ വെയ്‌സ് നമുക്ക് എടുത്തുപയോഗിക്കാന്‍ പറ്റാവുന്ന രീതിയില്‍ മുറിക്കുള്ളില്‍ സൂക്ഷിക്കാന്‍ സാധിക്കുന്നു.

ചില്ല് വെസലിനുള്ളിലെ അറയില്‍ തീ കെടുത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം കാര്‍ബണേറ്റ് സൂക്ഷിച്ചിരിക്കുന്നതാണ് ഉപകരണത്തിന്റെ പ്രധാന സവിശേഷത. തീ പടരുന്ന ഭാഗത്തേക്ക് ഇത് എറിഞ്ഞാല്‍ അത് പൊട്ടി ഉള്ളിലെ പൊട്ടാസ്യം കാര്‍ബണേറ്റ് പുറത്തുവന്ന് ഞൊടിയിടകൊണ്ട് തീ കെടുത്തുകയും ചെയ്യും.

സാംസങ്ങിന് കീഴിലെ ചെയില്‍ വേള്‍ഡ് വെയ്ഡ് എന്ന സ്ഥാപനമാണ് ഈ ഫയര്‍ വെയ്സ് നിര്‍മിച്ചത്. സുന്ദരമായ ജീവന്‍ രക്ഷാ ഉപകരണം ആദ്യമായി ദക്ഷിണകൊറിയയിലാണ് അവതരിപ്പിച്ചത്. സാംസങ്ങിന്റെ ഫയര്‍ വെയ്സ് ദക്ഷിണകൊറിയയില്‍ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ആദ്യഘട്ടത്തില്‍ ഒരു ലക്ഷം ഉപകരണം നിര്‍മിച്ചെങ്കിലും ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഉത്പാദനം രണ്ട്‌ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button