CinemaNewsEntertainment

സൗബിന്‍ ഷാഹിര്‍ ചിത്രം ജിന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

 

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിറും നിമിഷാ സജയനും പ്രധാന കഥാപാത്രങ്ങളാകുന്നു. ജിന്ന് എന്ന് പേരിട്ട ചിത്രത്തിന്റെ പ്രഖ്യാപനം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തിറക്കിയത്. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലി എന്ന സിനിമയുടെ തിരക്കഥാകൃത്ത് രാജേഷ് ഗോപിനാഥാണ് ജിന്നിന്റെ രചയിതാവ്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. പ്രശാന്ത് പിള്ള സംഗീതവും, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയിന്‍മെന്റാണ് ജിന്ന് നിര്‍മിക്കുന്നത്.

ഹാസ്യപശ്ചാത്തലത്തിലുള്ള ജിന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയായിട്ടാകും പുറത്തിറങ്ങുക. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

shortlink

Post Your Comments


Back to top button