Latest NewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടം പ്രവാസി മലയാളി മരിച്ചു

ജിദ്ദ : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. സുൻബുല എന്ന കമ്പനിയിൽ ഡ്രൈവറായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് മാടവന സ്വദേശി നെല്ലുംപറമ്പില്‍ മുന്നാസ് സലീം (31) ആണ് ജിദ്ദയിൽ മരിച്ചത്. അല്‍ ഖുംറയില്‍ വെച്ച് സലീം സഞ്ചരിച്ച വാനും മറ്റൊരു ട്രെയിലറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടപടി ക്രമങ്ങൾക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾ അറിയിച്ചു. രണ്ടു വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു മാസം മുമ്പാണ് ഈ കമ്പനിയിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button