CinemaNewsEntertainment

ഷെയിന്‍ നിഗത്തിന്റെ വെയില്‍ ഷൂട്ടിംഗ് ഉടന്‍

 

ഷെയിന്‍ നിഗം നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായിയായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കബാലിയിലെ മായാനദി, കാലയിലെ കണ്ണമ്മാ എന്നീ ഹിറ്റ് പാട്ടുകള്‍ പാടിയ പ്രതീപ് കുമാറാണ് ചിത്രത്തിന്റെ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പ്രതീപ് ആദ്യമായി സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇരിഞ്ഞാലക്കുടയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

ഷെയിന്‍ ഇപ്പോള്‍ നവാഗതനായ ജീവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇഷ്‌ക്, വലിയപെരുന്നാള്‍, ഓള് തുടങ്ങിയവയാണ് പ്രദര്‍ശനത്തിനൊരുങ്ങുന്ന ഷെയിനിന്റെ പുതിയ ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button