News

ടാക്‌സി പ്‌ളേറ്റ് ഉടമകള്‍ക്ക് പുണ്യമാസമായ റമദാനില്‍ 26 മില്യണ്‍ ദിര്‍ഹം ബോണസ് നല്‍കാന്‍ ഉത്തരവിട്ട് ദുബായ് ഭരണാധികാരി

ദുബായ് : ദുബായില്‍ ടാക്‌സി പ്ലേറ്റ് ഉടമകള്‍ക്ക് പുണ്യമാസമായ റമദാനില്‍ 26 മില്യണ്‍ ദിര്‍ഹം ബോണസ് നല്‍കാന്‍ ഉത്തരവിട്ട് യുഎഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും . ദുബായ് ടാക്‌സി കോര്‍പ്പറേഷനും ഫ്രാഞ്ചൈസികള്‍ക്കുമാണ് ഈ ബോണസ് ആനുകൂല്യം ലഭ്യമാകുക.

അതേസമയം, ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം അതോറിറ്റി 2018ലെ വാര്‍ഷിക ആനുകൂല്യങ്ങള്‍ ഈ പരിശുദ്ധമാസമായ റമദാനില്‍ കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

തങ്ങള്‍ക്ക് ബോണസ് പ്രഖ്യാപിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മൊഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂമിന് ടാക്‌സി ഉടമകള്‍ നന്ദി അറിയിച്ചിട്ടുണ്ട്. ടാക്‌സി ഉടമകളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടിയാണ് ഇത്രയും തുക ബോണസ് ആയി പ്രഖ്യാപിച്ചതെന്ന് ആര്‍ടിഎ അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button