CinemaNewsEntertainment

അക്ഷയ് കുമാറിന്റെ മോദിയുമായുള്ള അഭിമുഖത്തെ ട്രോളി സിദ്ധാര്‍ഥ്

 

അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടുകയുണ്ടായി. അക്ഷയുടെ കനേഡിയന്‍ പൗരത്വവും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമാക്കി. ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറിനെയും മോദിയെയും ട്രോളി നടന്‍ സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ട്വിറ്ററിലൂടെയാണ് ഇരുവരെയും ട്രോളി സിദ്ധാര്‍ത്ഥ് എത്തിയത്.

വീണ്ടുമൊരു തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് തെരഞ്ഞെടുപ്പ് സമയത്ത് താനുമായി ഒരു അഭിമുഖം നടത്താന്‍ താത്പര്യമുണ്ടോ എന്നു ചോദിക്കുകയാണ് നടന്‍. എങ്ങനെ. പഴങ്ങള്‍ കഴിക്കുന്നതിനെ കുറിച്ച്, തൊഴില്‍ ശീലങ്ങള്‍, ഉറക്കം, മനോഹരമായ വ്യക്തിത്വം എന്നീ കാര്യങ്ങളെ കുറിച്ച് എനിക്ക് ചില നിര്‍ണ്ണായക ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. തനിക്ക് ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുണ്ടെന്നും ദയവായി മെസ്സേജ് അയക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

ബിജെപിക്കും ജനാധിപത്യമര്യാദ പാലിക്കാത്ത പ്രധാനമന്ത്രിക്കെതിരെയും ഭയമില്ലാതെ സംസാരിക്കുന്നയാളാണ് സിദ്ധാര്‍ത്ഥ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button