KeralaLatest News

പിടിയിലായ ശ്രീലങ്കൻ സ്വദേശി എത്തിയത് തമിഴ്‌നാട്ടിൽ നിന്ന് ; കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പോലീസിന്റെ കസ്റ്റഡിയിലായ ശ്രീലങ്കന്‍ സ്വദേശി എത്തിയത് തമിഴ്‌നാട്ടിൽ നിന്നാണ്.മലൂക്ക് ജൂത്ത് മിൽക്കൻ ഡയസ് എന്നാണ് ഇയാളുടെ പേര്.ഇയാളെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ചോദ്യം ചെയ്യുകയാണ്.

വര്‍ക്കലയില്‍ നിന്നും നാഗര്‍കോവിലിലേക്കുള്ള ട്രെയിന്‍ ടിക്കറ്റും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്ലില്‍ യുവാവ് പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നതും യുവാവിന്‍റെ സിംഹളഭാഷ ചോദ്യം ചെയ്യല്ലിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഇയാളുടെ കൈവശം തിരിച്ചറിയൽ രേഖകളോ യാത്രാരേഖകളോയില്ലായെന്നും പോലീസ് അറിയിച്ചു.തമ്പാനൂർ ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നരമാണ് പോലീസ് കണ്ടെത്തിയത്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button