KeralaLatest News

ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാനായി കുന്നാര്‍ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാനായി കുന്നാര്‍ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി. കഴിഞ്ഞ പ്രളയസമയത്തുണ്ടായ മണ്ണിടിച്ചിലില്‍ പാറകഷ്ണങ്ങളും മണ്ണുംകൊണ്ട് ഡാം നിറഞ്ഞിരുന്നു. ഇത് വെള്ളം ശേഖരിച്ച് നിര്‍ത്താന്‍ കഴിയാതായി. ഇതോടെയാണ് നടപടി തുടങ്ങിയത്. പത്ത് തൊഴിലാളികള്‍ വനത്തില്‍ തങ്ങിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പതിനഞ്ച് ദിവസം കൊണ്ട് ജോലികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഡാമില്‍ മണ്ണ് മൂടിയതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന വെള്ളം ഡാമിന് സമീപത്തെ കിണറുകളില്‍ നേരിട്ട് സംഭരിച്ചാണ് ഇപ്പോള്‍ സന്നിധാനത്ത് എത്തിക്കുന്നത്. നീക്കം ചെയ്യുന്ന മണ്ണ് ഡാമിന് സമീപത്ത് തന്നെയാണ് നിക്ഷേപിക്കുന്നത്. മണ്ണ് മാറ്റിയതിന് ശേഷം ഡാമിന്റെ ഭിത്തികള്‍ ബലപ്പെടുത്തും. അതേസമയം മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നും തന്നെ വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. മുപ്പത് മീറ്റര്‍ നീളവും മുപ്പത് അടി വീതിയും ഉള്ള ഡാമില്‍ പരമാവധി ഇരുപത് ലക്ഷം ലിറ്റര്‍ വെള്ളം വരെ സംഭരിച്ച് നിര്‍ത്താന്‍ കഴിയും. മണ്ണ് മൂടുന്നതിന് മുമ്പ് ദിനം പ്രതി 12 ലക്ഷം ലിറ്റര്‍ വെള്ളം ഇവിടെ നിന്നും സന്നിധാനത്ത് എത്തിച്ചിരുന്നു. ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കുന്നതിന് വേണ്ടി 1953ലാണ് വനത്തിന് ഉള്ളിലെ കുന്നാര്‍ ഡാം കമ്മീഷന്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button