പൊള്ളാച്ചി: പൊള്ളാച്ചിയില്‍ മദ്യവും ലഹരി വസ്തുക്കളുമായി 159 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം ഒത്തു കൂടിയത് അനധികൃത റിസോര്‍ട്ടില്‍. ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലെ റിസോര്‍ട്ടിലെ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ട് പോലീസ് സീല്‍ ചെയ്തു. റിസോര്‍ട്ട് നടത്താന്‍ ലൈസന്‍സെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
ശക്തിമാന് എന്നപേരിലുള്ള 13 വാട്സ് ആപ്പ് കൂട്ടായ്മകളിലൂടെയാണ് വിദ്യാര്‍ഥികള്‍ പരിപാടിക്കായി ഒത്തുചേര്‍ന്നത്. ലഹരി മരുന്നു പാര്‍ട്ടിയില്‍ ഹെറോയിന്‍, കൊക്കൈന്‍, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കളും ഉണ്ടായിരുന്നു. കോയമ്പത്തൂരില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളാണ് കൂടുതലും പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് പുറമേ തോട്ടം ഉടമ ഗണേശനും റിസോര്‍ട്ട് ജോലിക്കാരുമടക്കം ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments