Latest NewsKerala

നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മലപ്പുറം: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍.നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായാണ് യുവാവ് മഞ്ചേരിയില്‍ പിടിയിലായത്. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനാണ് അറസ്റ്റിലായത്. ഒരു ഗ്രാമിന് 5000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ ഇയാള്‍ വിറ്റു കൊണ്ടിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button