മുംബൈ: നിരത്തുകളിൽ തരംഗമാകാൻ ഹ്യുണ്ടായി വെന്യു ,ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ എസ്യുവിയായ വെന്യു ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നതേയുള്ളു. രണ്ടാഴ്ചക്കപ്പുറം മെയ് 21 -ന് വെന്യൂ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. അതിനു മുന്നോടിയായുള്ള ബുക്കിംഗില്‍ തരംഗം തീര്‍ക്കുകയാണ് ഹ്യുണ്ടായി വെന്യു.
ബുക്കിംങ് തുടങ്ങി ആദ്യ ദിനത്തില്‍ തന്നെ രണ്ടായിരത്തോളം ബുക്കിംഗ് നടന്നെന്ന് ദക്ഷിണ കൊറിയന്‍ നിര്‍മ്മാണ കമ്പനി അവകാശപ്പെട്ടു. മണിക്കൂറില്‍ ശരാശരി 84 എന്ന തോതിലാണ് ബുക്കിംഗ് നടക്കുന്നതെന്നും ഇത് റെക്കോര്‍ഡാണെന്നും ഹ്യൂണ്ടായി അധികൃതര്‍ വ്യക്തമാക്കി.
വെന്യുവിന് വിപണിയില്‍ ഏഴരലക്ഷം രൂപ മുതലാണ് വെന്യുവിന്റെ വില. ഹ്യുണ്ടായിയുടെ തന്നെ പ്രീമിയം എസ്യുവികളായ സാന്റേ ഫേ, പാലിസേഡ് തുടങ്ങിയ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് ഒറ്റനോട്ടത്തില്‍ വെന്യു
Post Your Comments