Nattuvartha

വെള്ളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചു; പട്ടാമ്പി മേഖലയിൽ ജാ​ഗ്രതാ നിർദേശം നൽകി

കിണറിലെയും ടാങ്കുകളിലെയും വെള്ളമാണു പുണെയിൽ പരിശോധനയ്ക്ക് അയച്ചത്

പാലക്കാട്; വെള്ളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചു, ജില്ലയിൽ പട്ടാമ്പി മേഖലയിൽ വെള്ളത്തിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ ശുദ്ധജല ഉപയോഗത്തിൽ ജാഗ്രതയ്ക്കു നിർദേശം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടി‌ൽ നടത്തിയ പരിശോധനയിലാണു ജലത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

കൂടാതെ പൊടുന്നനെ പട്ടാമ്പി, കൊപ്പം മേഖലയിൽ രണ്ടിടങ്ങളിൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് വിശദ പരിശോധന നടത്തിയത്. പ്രളയ ജലം കിണറിൽ കലർന്നതാണു പകർച്ചവ്യാധിക്കും വൈറസ് ബാധയ്ക്കും കാരണമെന്നു സംശയിക്കുന്നു. പട്ടാമ്പി മേഖലയിലെ കിണറിലെയും ടാങ്കുകളിലെയും വെള്ളമാണു പുണെയിൽ പരിശോധനയ്ക്ക് അയച്ചത്.

ജലത്തിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ ജല ഉപയോഗത്തിനു കർശന നിയന്ത്രണം ഏർപ്പെടുത്തി.പട്ടാമ്പി മേഖലയിലും ഭാരതപ്പുഴയുടെ തീരങ്ങളിലും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങൾ പകരുന്നതിന്റെ പ്രധാന കാരണവും ജലത്തിലെ മാലിന്യമാണെന്ന് ആരോ​ഗ്യവിദ​ഗ്ദർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button