USANews

സ്‌കൂളില്‍ വെടിവെപ്പ്;വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു,ഏഴു പേരുടെ നില അതീവ ഗുരുതരം

ലോസ് ഏഞ്ചിലസ്: അമേരിക്കയിലെ കൊളറാഡോയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.

ഈ സ്‌കൂളിലെ തന്നെ രണ്ട് വിദ്യാര്‍ത്ഥികളാണ് വെടിവെയ്ച്ചത്. എന്നാല്‍ ആക്രമണത്തിന്റെ കാരണമോ, അക്രമി ആരെയാണ് ഉന്നം വെച്ചതെന്നോ കാര്യത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു.

അക്രമികള്‍ കെത്തോക്ക് ഗിത്താര്‍ കെയ്സിന് ഉള്ളില്‍ നിന്നും പുറത്തെടുത്താണ് വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button