KeralaLatest News

ചിത്രങ്ങളെടുക്കാൻ കൂട്ടികൊണ്ടു പോയയാൾ ക്യാമറയുമായി മുങ്ങി

വെള്ളറട: ചിത്രങ്ങളെടുക്കാൻ കൂട്ടികൊണ്ടു പോയയാൾ ക്യാമറയുമായി മുങ്ങി.വെള്ളറട നയന സ്റ്റുഡിയോയിലെ ഫൊട്ടോഗ്രഫർ പ്രജേഷ്ജോണി (18) ൻെറ ഒന്നരലക്ഷം രൂപ വിലയുള്ള ക്യാമറയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. താൻ തമിഴ്നാട്ടിലെ വൈദ്യുതി ബോർഡിൻെറ കരാറുകാരനാണെന്ന് പരിചയപ്പെടുത്തി രാവിലെ സ്റ്റുഡിയോയിലെത്തിയ ആൾ കുറച്ച് ട്രാൻസ്ഫോമറുകളുടെ ചിത്രമെടുക്കണണെന്നു പറഞ്ഞ് പ്രജേഷ്ജോണിനെ കൂട്ടിക്കൊണ്ടുപോയി.

തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളിലെ കുറച്ച് ട്രാൻസ്ഫോമറുകളുടെ ചിത്രമെടുപ്പിച്ചു. ഉച്ചയ്ക്ക് ഇരുവരും ഇരണിയൽ ഭാഗത്തെത്തി. കുപ്പിവെള്ളം വാങ്ങാൻ കാശുംകൊടുത്ത് പ്രജേഷ് ജോണിനെ സമീപത്തെ കടയിലേക്ക് വിട്ടയച്ചിട്ട് മോഷ്ടാവ് ക്യാമറയുമായി ബൈക്കിൽ കടക്കുകയായിരുന്നു. തമിഴ്നാട് പോലീസിൽ പരാതിപ്പെട്ടെങ്കിലും നടപടികൾ സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button