Latest NewsKerala

സംസ്ഥാനത്ത് കുരങ്ങുപനിക്ക് പിന്നാലെ മറ്റൊരു രോഗവും സ്ഥിരീകരിച്ചു

വയനാട് :സംസ്ഥാനത്ത് കുരങ്ങുപനിക്ക് പിന്നാലെ കോളറ രോഗവും സ്ഥിരീകരിച്ചു. മൂപ്പൈനാട് തേയില തോട്ടത്തിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. ആശങ്കയിലായ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.

രണ്ട് അസം സ്വദേശികൾക്കാണ് കോളറ സ്ഥിരീകരിച്ചത്.കഴിഞ്ഞ മൂന്നിനാണ് ഇവർ മൂപ്പൈനാട്ടെ ഹാരിസൺ പ്ലാന്റിൽ ജോലിക്കെത്തിയത്. തുടർന്ന് ഡയറിയ ബാധിച്ച് 12 പേർ മാനന്തവാടി പിഎച്ച്‌സിയിൽ ചികിത്സ തേടി.ഇതിൽ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി.ഇതിൽ രണ്ട്‌പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്. കൂടുതൽ ആളുകൾക്ക് രോഗം പിടിപ്പെട്ടിട്ടുണ്ടോയെന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button