Latest NewsLife Style

ഗര്‍ഭിണിയാണെന്നറിയാതെ പെട്ടന്നൊരുനാള്‍ കുഞ്ഞിന് ജന്മം നല്‍കി; അറിയാം ഈ പ്രതിഭാസത്തെ കുറിച്ച്

ഗര്‍ഭിണിയാണെന്ന് അറിയാതെ പെട്ടെന്നൊരുനാള്‍ അമ്മയാകുന്നതിനെ കുറിച്ച് നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ലോകത്തിന്റെ പല ഭാഗത്തു ഇത്തരമൊരു പ്രതിഭാസം നടക്കുന്നുണ്ട്. ഇതിനെയാണ് ക്രിപ്റ്റിക് പ്രെഗ്നന്‍സി എന്നു പറയുന്നത്. യുകെയില്‍ മാത്രം ഏതാണ്ട് നൂറുകണക്കിന് കുഞ്ഞുങ്ങള്‍ ഇങ്ങനെ പിറന്നിട്ടുണ്ട്. അടുത്തിടെ ബിബിസി റേഡിയോയില്‍ ക്ലാരന്‍ ഡോളന്‍ എന്ന പെണ്‍കുട്ടി ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന പോലെ ശക്തമായ വയറു വേദനയാണ് ആദ്യം ഉണ്ടായത്.

തുടര്‍ച്ചയായി ആറുമാസമായി ഗര്‍ഭനിരോധനഗുളിക കഴിച്ചിരുന്ന ആളാണ് താനെന്നു ക്ലാരന്‍ പറയുന്നു. ജോലിയില്‍ കയറിയിട്ട് രണ്ടു ദിവസം മാത്രമേ അപ്പോള്‍ ആയിരുന്നുള്ളൂ. വേദന സംഹാരികള്‍ കഴിച്ചിട്ടു ഓഫീസിലേക്ക് പോകാനാണ് ക്ലാരനോട് അമ്മ പറഞ്ഞത്. ഒരു പാരസെറ്റമോള്‍ കഴിച്ച ശേഷം ഓഫീസിലേക്ക് പോയെങ്കിലും വേദന ഇടയ്ക്കിടെ വന്നും പോയുമിരുന്നു. വേദനയുടെ കാഠിന്യം കൂടി കൂടി വന്നതോടെ ടോയ്ലറ്റില്‍ പോയിരിക്കാനാണ് ക്ലാരന് തോന്നിയത്. എന്നാല്‍ കടുത്ത രക്തസ്രാവം കൂടി ആരംഭിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെയായി.

തുടര്‍ന്ന് അയല്‍ക്കാരിയുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു വരുത്തി. തനിക്ക് അബോര്‍ഷന്‍ സംഭവിക്കുകയാണ് എന്നാണ്  കരുതിയത്. എന്നാല്‍ ഒരു കുഞ്ഞുതല പെട്ടെന്ന് പുറത്തേക്ക് വന്നു. നന്നായി പുഷ് ചെയ്തതോടെ അമേലിയ എന്ന തന്റെ കുഞ്ഞുമകള്‍ പുറത്തേക്ക് വന്നെന്നു ക്ലാരന്‍ പറയുന്നു. കഴിഞ്ഞ ഒന്‍പതുമാസവും യുവതിക്ക് അതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ രണ്ടുവട്ടം ആര്‍ത്തവം ഉണ്ടായി എന്നും ക്ലാരന്‍ പറയുന്നു. 2,500 പ്രസവങ്ങളില്‍ ഒരെണ്ണം ഇത്തരത്തില്‍ അറിയാതെയുള്ള ഗര്‍ഭമാകാം എന്നാണ് ഡോക്ടര്‍മ്മാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button