Latest NewsInternational

പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ

വാഷിംഗ്ടണ്‍: പതിനൊന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വാഷിംഗ്ടണലാണ് സംഭവം. പതിനൊന്നുകാരനായ ആണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമാണ് യുവതി ക്രൂരപീഡനത്തിനിരയാക്കിയത്. ദില്ലോണ്‍ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കിടപ്പുമുറിയില്‍ ഉറങ്ങികിടന്ന കുട്ടിയെ ദില്ലോണ്‍ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.പീഡനവിവരം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

2014 മേയ് മുതല്‍ 2015 മേയ് വരെയുള്ള ഒരു വര്‍ഷം യുവതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പീഡനം സഹിക്കാന്‍ വയ്യാതെ കുട്ടി കൈയിലെ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. താന്‍ കൂട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ദില്ലോണിന്റെ വാദം. തന്റെ ദാമ്ബത്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ കൂടെ ചിലവഴിക്കുന്ന സമയങ്ങളില്‍ തനിക്ക് ആശ്വാസം ലഭിച്ചെന്നും കോടതിയില്‍ ദില്ലോണ്‍ പറഞ്ഞു. ദില്ലോണിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button